പ്രളയം: വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്; ഒരു വർഷം വരെ തടവും പിഴയും

കേരളം അതിരൂക്ഷമായ പ്രളയക്കെടുതി നേരിടുമ്പോൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ കേരളമാകെ വൈദ്യുതി മുടങ്ങും എന്നും പെട്രോൾ പമ്പുകൾ അവധി ആണെന്നും തരത്തിൽ വാട്‌സപ്പിൽ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു. ഇത്തരത്തിൽ യാതൊരു അറിയിപ്പും അധികൃതർ നൽകിയിട്ടില്ലെന്നും കെഎസ്ഇബി അറിയിച്ചു.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, 2005ലെ സെക്ഷൻ 54 പ്രകാരം ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കണമെന്നും കെഎസ്ഇബി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മഴക്കെടുതികളോടും പ്രളയത്തിനോടും നാം പോരാടിക്കൊണ്ടിരിക്കുമ്പോൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയിൽ ആഴ്തുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുന്നതാണ്. ഇത്തരത്തിൽ ഉള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, 2005ലെ സെക്ഷൻ 54 പ്രകാരം ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

അടുത്ത 3 ദിവസങ്ങളിൽ കേരളമാകെ വൈദ്യുതി മുടങ്ങും എന്നും പെട്രോൾ പമ്പുകൾ അവധി ആണെന്നും ഒക്കെ വാട്‌സപ്പിൽ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു. ഇത്തരത്തിൽ യാതൊരു അറിയിപ്പും അധികൃതർ നൽകിയിട്ടില്ല. ദയവായി വെരിഫൈ ചെയ്യാത്ത യാതൊരു വിധ അറിയിപ്പുകളും പ്രചരിപ്പിക്കാതെയിരിക്കുക.

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top