കോലിയെ അനുകരിച്ച് ജഡേജ; ചിരിച്ചാസ്വദിച്ച് രോഹിതും കോലിയും: വീഡിയോ

ഇന്ത്യൻ ടീം വിൻഡീസ് പര്യടനത്തിലാണ്. ടീമിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെന്നും രോഹിതും കോലിയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നുമുള്ള റിപ്പോർട്ടുകളും ശക്തമാണ്. ഇതിനിടെയാണ് ടീം അംഗങ്ങൾ പരസ്പരം തമാശ കാണിച്ച് ആസ്വദിക്കുന്ന വീഡിയോ ബിസിസിഐ പുറത്തു വിട്ടത്. കോലിയെ അനുകരിക്കുന്ന ജഡേജയും അതാസ്വദിച്ച് ചിരിക്കുന്ന രോഹിതും കോലിയുമാണ് വീഡിയോയിലുള്ളത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ബിസിസിഐ വാർത്ത പുറത്തു വിട്ടത്.

ഹെഡ്സ് അപ്പ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഒരു തമാശക്കളിയാണ് വീഡിയോയിൽ കാണുന്നത്. സംഭവം നമ്മുടെ ഡംബ് ഷരാഡ്സ് ആണ്. ഇന്ത്യൻ കളിക്കാരുടെ പേരുകൾ എഴുതിയ കുറേ കാർഡുകളിൽ നിന്നും ഒരു കാർഡ് രോഹിത് ജഡേജയ്ക്ക് അഭിമുഖമായി പിടിക്കുന്നു. ആ കളിക്കാരനെ ജഡേജ അനുകരിച്ച് രോഹിതിനു മനസ്സിലാക്കിക്കൊടുക്കണം. അതാണ് കളി.

ആദ്യം രോഹിത് എടുക്കുന്നത് ജസ്പ്രീത് ബുംറയുടെ പേരെഴുതിയ കാർഡാണ്. വളരെ നിഷ്പ്രയാസം ജഡേജ അത് അനുകരിച്ചു. ബുംറയുടെ ബൗളിംഗ് ആക്ഷൻ കണ്ട രോഹിത് വളരെ വേഗത്തിൽ മനസ്സിലാക്കുകയും ചെയ്തു. രണ്ടാമത്തെ കാർഡിലായിരുന്നു വിരാട് കോലിയുടെ പേര്. കോലിയുടെ സ്റ്റാൻസാണ് ജഡേജ അവതരിപ്പിച്ചത്. കുറച്ച് സമയം എടുത്താണെങ്കിലും അതും രോഹിത് മനസ്സിലാക്കി. മൂവരും തമാശ ആസ്വദിച്ച് ചിരിക്കുകയും ചെയ്തു.

ടി-20 പരമ്പര 3-0നു തൂത്തു വാരിയ ഇന്ത്യ നാളെ രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More