Advertisement

കർണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ അമിത് ഷാ സന്ദർശനം നടത്തി

August 11, 2019
Google News 4 minutes Read

കർണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്തി. വൈകീട്ട് നാല് മണിയോടെ വിമാനത്തിലായിരുന്നു സന്ദർശനം. പ്രളയം ഏറ്റവും കൂടുതൽ രൂക്ഷമായ ബെലഗാവി ജില്ലയ്ക്ക് മുകളിലൂടെയാണ് വിമാനത്തിലൂടെ നിരീക്ഷണം നടത്തിയത്. കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു.

കർണാടകയിൽ ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴയിൽ മുപ്പതിലധികം പേരാണ് മരിച്ചത്. പല ഗ്രാമങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമടക്കം രംഗത്തിറങ്ങിയിട്ടുണ്ട്. കർണാടകയിൽ 17 ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ശിവമോഗ, ചിക്കമംഗളുരു, കുടക്, ദക്ഷിണ കന്നഡ, ഉഡുപ്പി,മൈസുരു ഉൾപ്പെടെയുള്ള ജില്ലകളെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here