Advertisement

ശമ്പളമില്ല; മഴക്കെടുതിയിൽ സർവീസ് നിലനിർത്താൻ കയ്യിൽ നിന്ന് പണം മുടക്കി ബിഎസ്എൻഎൽ ജീവനക്കാർ

August 11, 2019
Google News 0 minutes Read

മഴക്കെടുതിയിൽ സർവീസ് മുടങ്ങാതിരിക്കാൻ കയ്യിൽ നിന്നും പണം മുടക്കി ബിഎസ്എൻഎൽ ജീവനക്കാർ. ശമ്പളം ലഭിച്ചിട്ട് മാസങ്ങളായ കരാര്‍ തൊഴിലാളികളും കേരളത്തിൻ്റെ തോൾ ചേർന്ന് അറ്റകുറ്റപ്പണികള്‍ക്കായി രംഗത്തിറങ്ങി. കേബിള്‍ ജോലിക്കായി മാത്രം നാലായിരത്തോളം കരാര്‍ തൊഴിലാളികളാണ് കേരള സര്‍ക്കിളില്‍ പണിക്കിറങ്ങിയത്.

മഴക്കെടുതിയില്‍ നൂറോളം എക്‌സ്‌ചേഞ്ചുകളും ആയിരത്തോളം മൊബൈല്‍ ടവറുകളും തകരാറിലായിട്ടുണ്ടെന്നാണ് വിവരം. ബിഎസ്എന്‍എല്‍ സ്ഥിരം ജീവനക്കാര്‍ കയ്യില്‍ നിന്ന് പണമെടുത്താണ് അറ്റകുറ്റപ്പണികൾ ചെയ്യിച്ചു കൊണ്ടിരിക്കുന്നത്. ദിവസങ്ങളോളം വൈദ്യുതി ഇല്ലാതായ സ്ഥലങ്ങളിലെ മൊബൈല്‍ ടവറുകള്‍ ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം ജീവനക്കാരും തൊഴിലാളികളും ആരംഭിച്ചിട്ടുണ്ട്. പേമാരി നാശം വിതച്ച പലയിടങ്ങളിലും ബിഎസ്എന്‍എല്‍ സര്‍വ്വീസ് മാത്രമാണ് ലഭിക്കുന്നത്.

മഴക്കെടുതിയില്‍ ഇതുവരെ മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേരളാ സര്‍ക്കിളിന്റെ കണക്കുകൂട്ടല്‍. തുക അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനേജ്‌മെന്റിന് കത്ത് അയച്ചിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ നിന്ന് ഫണ്ട് ലഭിക്കുമോ എന്ന് ഉറപ്പില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here