മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി. ചൈനയുമായുളള ബന്ധം ശക്തമാക്കുന്നതിനും പ്രധാനമന്ത്രിയുമായി നടത്തുന്ന അനൗദ്യോഗിക കൂടിക്കാഴ്ചയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ചൈനീസ് തേതൃത്വവുമായി ചര്‍ച്ച നടത്തും.

തുടര്‍ന്ന് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യോ- ചൈന പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ യോഗം എന്ന പ്രത്യേകത കൂടെ ഈ ചര്‍ച്ചയ്ക്കുണ്ട്.

ചര്‍ച്ചയ്ക്കിടയില്‍ നാലു ധാരണ പത്രങ്ങളില്‍ ഒപ്പു വെയ്ക്കുമെന്നാണ് കരുതുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ വിദേശ കാര്യമന്ത്രിയാണ് ജയശങ്കര്‍.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top