സംഝോത എക്‌സ്പ്രസ് സർവീസ് ഇന്ത്യ നിർത്തിവെച്ചു

ഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന സംഝോത എക്‌സ്പ്രസിന്റെ സർവീസ് ഇന്ത്യ നിർത്തിവെച്ചു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ കഴിഞ്ഞ ദിവസം സംഝോത എക്‌സ്പ്രസ് സർവീസ് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർവീസ് നിർത്തിവെക്കുന്നതായി നോർത്തേൺ റെയിൽവേ അറിയിച്ചിരിക്കുന്നത്.
ന്യൂഡൽഹിയിൽ നിന്നും ലാഹോർ വരെയാണ് സംഝോത എക്‌സ്പ്രസ് സർവീസ് നടത്തിയിരുന്നത്. ജമ്മുകാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പാക്കിസ്ഥാൻ ട്രെയിനിന്റെ സർവീസ് യാത്രയ്ക്കിടെ വഴിയിൽ അവസാനിപ്പിച്ചത്. ഇതേ തുടർന്ന് നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങിയിരുന്നു. സംഝോത എക്‌സ്പ്രസ് സർവീസ് താൽക്കാലികമായി നിർത്തലാക്കുകയാണെന്നാണ് പാക് റെയിൽവേ മന്ത്രാലയം അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here