Advertisement

തലയോലപ്പറമ്പിൽ ഒരാളെ പുഴയിൽ കാണാതായി; തലനാട് വില്ലേജിൽ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

August 11, 2019
Google News 0 minutes Read

കോട്ടയം തലയോലപ്പറമ്പിൽ പാലാംകടവ് പുഴയിൽ ഒരാളെ കാണാതായി. തോമസ് എന്നയാളെയാണ് കാണാതായത്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കോട്ടയം തലനാട് വില്ലേജിൽ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചോനമല, അയ്യംപ്പാറ കോളനി എന്നീ സ്ഥലങ്ങളിലെ 16 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. ഇവരെ തലനാട് ഗവൺമെന്റ് എൽ.പി സ്‌കൂളിലേക്ക് മാറ്റി. വൈക്കം താലൂക്കിൽ ഏഴ് ക്യാമ്പുകൾ പുതിയതായി ആരംഭിച്ചിട്ടുണ്ട്.

തലയാഴം വില്ലേജിലെ തോട്ടകം ഗവ. എൽ.പി.സ്‌കൂൾവടക്കേമുറി വില്ലേജിലെ ഇരുമ്പൂഴിക്കര ഗവ.എൽ.പി.സ്‌കൂൾ, മുട്ടുചിറ വില്ലേജിലെ എഴു മാം തുരുത്ത് യു.പി.സ്‌കൂൾ, നടുവിലേമുറി വില്ലേജിലെ ചാലപ്പറമ്പ് ടി.കെ.എം.എം.യു.പി.സ്‌കൂൾ, വൈക്കം ടൗൺ ഗവ.ജി.എച്ച് എസ്.എസ്, അയ്യർ കുളങ്ങര എൽ.പി.എസ്, വെള്ളൂർ വില്ലേജിലെ കുഞ്ഞിരാമൻ മെമ്മോറിയൽ എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകൾ തുടങ്ങിയിരിക്കുന്നത്. അതേ സമയം ജലനിരപ്പ് താഴ്ന്ന് വീടുകളിലെ വെള്ളം ഇറങ്ങിയതിനെ തുടർന്ന് മീനച്ചിൽ താലൂക്കിലെ 5 ക്യാമ്പുകൾ പിരിച്ചുവിട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here