കര്‍ണാടകയിലും മഹാരാഷ്ട്രയിലും മഴയ്ക്ക് ശമനം; പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി

കര്‍ണ്ണാടകയ്ക്കും മഹാരാഷ്ട്രയിലും മഴയ്ക്ക് നേരിയ ശമനം. പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതോടെ ശൂചികരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇരു സംസ്ഥാനങ്ങളെയും ബാധിച്ച പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഉത്തരാഖണ്ഡിലും ജമ്മു കാശ്മീരിലുമായി 9 പേര്‍ മരിച്ചു.
മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍, സാഗ്ലി തുടങ്ങിയ അഞ്ച് ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.474226 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 596 ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തുടരുകയാണ്. വിവിധ സേനകളുടെ105 സംഘങ്ങള്‍ കോല്‍ഹാപൂര്‍, സാഗ്ലി ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങി. കര്‍ണ്ണാടകയിലും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു.കര്‍ണ്ണാടകയില്‍ 1168 ദുരിതാശ്വാസ ക്യാമ്പുകളിലായി മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. 17 ജില്ലകളെയാണ് പ്രളയം ബാധിച്ചത്.
വീടുകള്‍ തകര്‍ന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മഴയ്ക്ക് ശമനമായതോടെ ജനങ്ങള്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങാന്‍ തുടങ്ങീട്ടുണ്. ഒരാഴ്ച്ചക്കുള്ളില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ച് വരുമെന്നണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരിയപ്പ പറഞ്ഞു. ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ചമോലി ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ആറ് പേര്‍ മരിച്ചു. ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിദ്വാര്‍, ഡറാഡൂണ്‍ ജില്ലകളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here