ബൊറൂഷ്യ ഐഎസ്എല്ലിൽ നിക്ഷേപിക്കാനൊരുങ്ങുന്നു; ബ്ലാസ്റ്റേഴ്സുമായി കൈകോർക്കുമെന്ന് റിപ്പോർട്ട്

ജർമ്മൻ ഭീമന്മാരായ ബൊറൂഷ്യ ഡോർട്ട്മുണ്ട് ഐഎസ്എല്ലിൽ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഏതെങ്കിലും ഒരു ഐഎസ്എല്‍ ക്ലബുമായി പാർട്ണർഷിപ്പിനാണ് ഇവരുടെ ശ്രമം. ഇതിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചുവെന്നാണ് റിപ്പോർട്ട്. ബൊറൂഷ്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കാര്‍സ്റ്റെന്‍ ക്രാമര്‍ ആണ് ചർച്ചകൾക്കായി ഇന്ത്യയിലെത്തിയത്. കഴിഞ്ഞവര്‍ഷം ജൂണിലും കാര്‍സ്റ്റെന്‍ ഇന്ത്യയിലെത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ ചില ക്ലബുകളുമായി അവര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനൊപ്പം എടികെ, മുംബൈ എഫ്‌സി എന്നീ ക്ലബുകളുമായും ഇവർ ചർച്ച നടത്തുന്നുണ്ട്. ഫുട്‌ബോളില്‍ ഇന്ത്യ വലിയൊരു മാര്‍ക്കറ്റാണെന്ന തിരിച്ചറിവാണ് ജര്‍മന്‍ ക്ലബിനെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ബൊറൂഷ്യയുമായി സഹകരിച്ചാൽ കേരളത്തിലെ ഫുട്ബോൾ മേഖലയ്ക്കും അത് വലിയൊരു ഉണർവാകും.

ആദ്യ സീസണുകളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എടികെ കൊല്‍ക്കത്തയുമായി സഹകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ആദ്യ സീസണുകളിൽ മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങളും റിസൽട്ടും എടികെയ്ക്ക് ലഭിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ്-ബൊറൂഷ്യ കരാറിലും ഇത്തരത്തിലുള്ള ഗുണങ്ങൾ ലഭിക്കും.

സീസണ്‍ തുടങ്ങും മുമ്പ് ഐഎസ്എല്‍ ക്ലബുകളിലൊന്നുമായുള്ള സഹകരണം ബൊറൂഷ്യ പ്രഖ്യാപിച്ചേക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More