നൗഷാദിനും ആദര്‍ശിനും അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ദുരിത പെയ്ത്തില്‍ നിന്നുള്ള അതിജീവനത്തിനായി കേരളം ഒറ്റകെട്ടായി നേരിടുമമ്പോള്‍. അകം അഴിഞ്ഞ് സഹായിച്ച എറണാകുളത്തെ വസത്രവ്യാപാരി നൗഷാദിനും തിരുവനന്തപുരത്തെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥി ആദര്‍ശിനുമാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിന്ദനം അറിയിച്ചിരിക്കുന്നത്.
നൗഷാദ് തന്റെ കടയിലുള്ള മുഴുവന്‍ വസ്ത്രങ്ങളും നല്‍കി പ്രളയത്തില്‍ കൈത്താങ്ങായപ്പോള്‍, ആദര്‍ശ് എന്ന വിദ്യാര്‍ത്ഥി തനിക്ക് കിട്ടുന്ന പോക്കറ്റ് മണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നതിനു പുറമേ സ്‌കൂളുകളിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള ഒരു പ്രോജക്ട് കൂടെ ആ കൊച്ചു മിടുക്കന്‍ തയ്യാറാക്കിയിരുന്നു.
സഹായം കൊടുക്കരുത് എന്ന് പറയുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയില്‍ നിന്ന് ഉര്‍ന്നു വരുന്ന ഇത്തരം നന്മയുടെ ശബ്ദങ്ങള്‍ക്ക് അഭിനന്ദനവുമായാണ് മുഖ്യമന്ത്രിയുടെ ഈ പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here