ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു

വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകൾ സന്ദർശിക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരം എയർഫോഴ്!സ് ടെക്‌നിക്കൽ ഏരിയയിൽ നിന്നും യാത്ര തിരിച്ചു.

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. വ്യോമസേനയുടെ എഎൻ32 വിമാനത്തിലാണ് യാത്ര.

Read Also : കവളപ്പാറ ഉരുൾപ്പൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

10.30ഓടെ മുഖ്യമന്ത്രിയും സംഘവും സുൽത്താൻ ബത്തേരിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങും. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് പോകുക. 11.30ന് മണിക്ക് ജില്ലാ കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More