സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 88 ആയി; കാണാതായ 40 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 88 ആയി. 40 പേരെ കാണാതായി. മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് മഴക്കെടുതിയില്‍ 88 പേരാണ് ഇതവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മലപ്പുറം ജില്ലയിലാണ് 29 പേര്‍. ഉരുള്‍പ്പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇവിടെ നിന്നും ഇതുവരെ 20 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനി 39 പേരെ കണ്ടെടുക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് കാലാവസ്ഥ അനുകുലമായെങ്കിലും മലയിടിഞ്ഞെത്തിയ മണ്ണിന്റെ അളവാണ് കാര്യങ്ങള്‍ ദുഷ്‌ക്കരമാക്കുന്നത്.

മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനി 8 പേരെ കിട്ടാനുണ്ട്. 100 അംഗ എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അവസാനത്തെ ആളെ കണ്ടെത്തും വരെയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്റന്റ് കെ.എം വിദേഷ് ട്വന്റിഫോറിനോട് പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More