Advertisement

കശ്മീരികളുടെ ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി ഇന്ന് പരിഗണിക്കും

August 13, 2019
Google News 1 minute Read
Supreme Court

കശ്മീരികളുടെ സഞ്ചാര സ്വാതന്ത്ര്യം അടക്കം ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് (13.08) പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

താഴ്‌വരയിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ നീക്കണമെന്നും ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചത് പുനഃസ്ഥാപിക്കണമെന്നും പൊതുപ്രവർത്തകനായ തഹ്‌സീൻ പൂനവാല സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

Read Also : കശ്മീരിലേത് ചരിത്രപരമായ തീരുമാനം; പുനഃക്രമീകരണം ആലോചിച്ചെടുത്ത തീരുമാനമെന്ന് പ്രധാനമന്ത്രി

വീട്ടുതടങ്കലിലാക്കിയ കശ്മീരി നേതാക്കളെ മോചിപ്പിക്കണമെന്നും ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്നുമാണ് മറ്റ് ആവശ്യങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here