മോദിക്കും അമതിഷായ്ക്കുമെതിരെ അസഭ്യവർഷം; ഹാർഡ് കൗറിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭ്യന്തര മന്ത്രി അമിത് ഷായെയും ട്വിറ്ററിലൂടെ അധിക്ഷേപിച്ച ഇന്ത്യൻ റാപ്പർ ഹാർഡ് കൗറിന്റെ ട്വിറ്ററിന് പൂട്ട്. ഇന്നലെയാണ് താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തത്.

ഹാർഡ് കൗർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയെയും അഭ്യന്തരമന്ത്രിയെയും അസഭ്യം പറഞ്ഞത്. ഖലിസ്താൻ അനുകൂലികൾക്കൊപ്പം നിന്നുകൊണ്ടായിരുന്നു ഹാർഡ് കൗറിന്റെ വീഡിയോ.

ജൂണിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനുമെതിരായ പരാമർശത്തിൽ ഹാർഡ് കൗറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

മോഹൻ ഭാഗവതിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം കുറിച്ച വരികളാണ് വിവാദമായത്. ഭ്രാഹ്മണിക്കൽ കാസ്റ്റസ് സിസ്റ്റത്തിനെതിരെയായിരുന്നു മാഹാത്മാ ഗാന്ധിയും മഹാവീറും പൊരുതിയിരുന്നതെന്നും നിങ്ങളൊരു രാജ്യസ്‌നേഹി അല്ലെന്നുമായിരുന്നു ഹാർഡ് കൗർ ചിത്രത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More