Advertisement

മഴക്കെടുതി; മരണസംഖ്യ 102 ആയി

August 14, 2019
Google News 1 minute Read

മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 102 ആയി. 56 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുൾപ്പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയിലും രക്ഷാ പ്രവർത്തനം തുടരുകയാണ്.

ഏറ്റവും കൂടുതൽ പേർ മരിച്ചത് മലപ്പുറം ജില്ലയിലാണ്, 38 പേർ. കോഴിക്കോട് ജില്ലയിൽ 17 പേർക്കും വയനാട് 12 പേർക്കും തൃശൂർ ജില്ലയിൽ 8 പേർക്കും മഴക്കെടുതിയിൽ ജീവൻ നഷ്ടമായി. സംസ്ഥാനത്താകെ 1118 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,89 567 പേർ കഴിയുന്നുണ്ട്. 11,159 വീടുകൾ ഭാഗികമായും 1057 വീടുകൾ പൂർണമായും തകർന്നതായാണ് സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം. ഉരുൾപ്പൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read Also : മഴ; പിഎസ്‌സി, സർവകലാശാലാ പരീക്ഷകൾ മാറ്റി

ഇന്ന് ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണ സംഖ്യ 30 ആയി. പ്രദേശത്ത് മഴ കനത്തതോടെ രാവിലെ മുത്തപ്പൻ കുന്നിന്റെ മേല്ഭാഗത്ത് തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.എന്നാൽ മഴ കുറഞ്ഞതോടെ തെരച്ചിൽ പുനരാരംഭിച്ചു. എട്ടോളം മണ്ണുമാന്തി യന്ത്രങ്ങൾ ഒരേ സമയം മേഖലയിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയിൽ പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here