Advertisement

മഴ; പിഎസ്‌സി, സർവകലാശാലാ പരീക്ഷകൾ മാറ്റി

August 14, 2019
Google News 0 minutes Read

വിവിധ സർവകലാശാലകളും പിഎസ്‌സിയും ഈ ആഴ്ച നടത്താൻ തീരുമാനിച്ചിരുന്ന വിവിധ പരീക്ഷകൾ മഴയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. ആഗസ്റ്റ് 17,18 തീയതികളിൽ നടക്കേണ്ടിയിരുന്ന പിഎസ്‌സി ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റ് പരീക്ഷ മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കേരള സർവകലാശാല ഓഗസ്റ്റ് 16 ന് നടത്താനിരുന്ന സി.എസ്.എസ് ഒഴികെയുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here