ഇന്ത്യക്കെതിരായ ടി-20: ദക്ഷിണാഫ്രിക്കയെ ഡികോക്ക് നയിക്കും; ഡുപ്ലെസിസ് പുറത്ത്

ഇന്ത്യയ്ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി-20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്കാണ് ടീമിനെ നയിക്കുന്നത്. വാൻഡർഡസനാണ് ഉപനായക‌ൻ. ലോകകപ്പിൽ ടീമിനെ നയിച്ച ഫാഫ് ഡുപ്ലെസിസ് ടി-20 ടീമിൽ ഇടം നേടിയില്ല.

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനെ മുൻ നിർത്തിയുള്ള സംഘത്തെയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്തിരിക്കുന്നത്‌. ടെംബ ബാവുമ, ആൻ റിച്ച് നോർത്തെ, ഫോർട്ടുയിൻ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

പര്യടനത്തിൽ മൂന്ന് ടി-20 മത്സരങ്ങളാണുള്ളത്. സെപ്റ്റംബർ 15 ന് ധർമ്മശാലയിലാണ് ആദ്യ മത്സരം നടക്കുക. സെപ്റ്റംബർ 18 ന് മൊഹാലിയിൽ രണ്ടാം ടി-20 യും, സെപ്റ്റംബർ 22 ന് ബെംഗളൂരുവിൽ മൂന്നാം ടി-20 യും നടക്കും.

ടീം: ക്വിന്റൺ ഡികോക്ക് (ക്യാപ്റ്റൻ), വാൻഡർഡസൻ, ടെംബ ബാവുമ, ജൂനിയർ ഡാല, ഫോർട്ടൂയിൻ, ബ്യൂറൻ ഹെൻഡ്രിക്ക്സ്, റീസ ഹെൻഡ്രിക്ക്സ്, ഡേവിഡ് മില്ലർ, ആൻ റിച്ച് നോർത്തെ, ആൻഡിലെ ഫെഖ്ലുക്വായോ, ഡ്വെയിൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, ടബ്രായിസ് ഷംസി, ജോൺ ജോൺ സ്മട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More