ഉന്നാവ് പെണ്‍കുട്ടിയും ബന്ധുക്കളും പ്രതികളായ കേസുകള്‍ ഡല്‍ഹിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഉന്നാവ് പെണ്‍കുട്ടിയും ബന്ധുക്കളും പ്രതികളായ ഇരുപത് കേസുകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സെന്‍ഗറിന്റെ അഭിഭാഷകനാണ് ആവശ്യമുന്നയിച്ചത്. കേസുകളില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുന്നുവെന്ന് പെണ്‍കുട്ടിയും കുടുംബവും നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പെണ്‍ക്കുട്ടിയുടെ ചികില്‍സ തുടരുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതിനിടെ, ഉന്നാവ് പീഡനക്കേസില്‍ രഹസ്യവിചാരണ നടത്താന്‍ ഡല്‍ഹി തീസ് ഹസാരി കോടതി തീരുമാനിച്ചു. സാക്ഷികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. ഇരയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുല്‍ദീപ് സെന്‍ഗര്‍ അടക്കം പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here