ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു

ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ട്വിറ്ററിൽ വീഡിയോ സന്ദേശത്തിലൂടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ‘പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും നമസ്‌തേ’ എന്നു പറഞ്ഞ് കൈകൂപ്പിയ നെതന്യാഹു തുടർന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.

Read Also; മോദി നെതന്യാഹുവിന് ഉപഹാരമായി നൽകിയത് മട്ടാഞ്ചേരിയിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ ജൂത പാരമ്പര്യത്തിന്റെ അമൂല്യ സ്മാരകങ്ങൾ

ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇപ്പോൾ മുൻപത്തേക്കാൾ കൂടുതൽ ദൃഢമാണ്. നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ സഹകരണമാണുള്ളത്.  സത്യസന്ധമായ സൗഹൃദവും സഹകരണവുമാണിതെന്നും  നെതന്യാഹു പറഞ്ഞു. ട്വിറ്ററിൽ വീഡിയോയ്‌ക്കൊപ്പം എല്ലാ ഭാരതീയർക്കും ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന വരികൾ ഹിന്ദിയിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.

ആഗസ്റ്റ് നാലിന് നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആശംസകൾ നേർന്നിരുന്നു. നമ്മുടെ സൗഹൃദം ഇനിയും ഉയരങ്ങളിലെത്തട്ടെയെന്നാണ് ട്വിറ്ററിലെ കുറിപ്പിൽ നെതന്യാഹു ആശംസിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടി രണ്ടാം തവണയും പ്രധാനമന്ത്രിയായപ്പോൾ നരേന്ദ്രമോദിയെ ആദ്യം അഭിനന്ദനമറിയിച്ച ലോകനേതാക്കളിൽ ഒരാൾ കൂടിയാണ് നെതന്യാഹു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More