Advertisement

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം; 3 മലയാളികള്‍ ഉള്‍പ്പടെയുള്ള 24 ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തും

August 15, 2019
Google News 0 minutes Read

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം. 3 മലയാളികള്‍ ഉള്‍പ്പടെയുള്ള 24 ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തും. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയാറായതിനെ തുടര്‍ന്നാണ് ഗ്രേസ് വണ്‍ എണ്ണകപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. ഇന്ത്യന്‍ നയതന്ത്ര ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. അമേരിക്ക എതിര്‍പ്പ് അറിയിച്ചതോടെ ജീവനക്കാരെ വിട്ടയക്കുമെങ്കിലും കപ്പല്‍ കസ്റ്റഡിയില്‍ തുടരും. ഇറാനുമായി വ്യാപാര ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കപ്പല്‍ മോചിപ്പിക്കരുതെന് അമേരിക്ക അറിയിപ്പ് നല്‍കിയിരുന്നു.

മലയാളികളായ റെജിന്‍, പ്രജിത്ത്, അജ്മല്‍ എന്നിവരടക്കമുള്ള 24 പേര്‍ ഉടന്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇക്കാര്യം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഇറാനിയന്‍ കമ്പനിക്കെതിരായ നിയമനടപടികള്‍ ജിബ്രാള്‍ട്ടര്‍ അവസാനിപ്പിച്ചു.ബ്രിട്ടന്റെ അധീനതയിലുള്ള മെഡിറ്റീറിയന്‍ ഭൂപ്രദേശമാണ് ജിബ്രാള്‍ട്ടര്‍.

ഉപരോധം ലംഘിച്ചുള്ള എണ്ണക്കയറ്റുമതി ആരോപിച്ച് കഴിഞ്ഞ ജൂലൈ നാലിനാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇന്ത്യക്കാരില്‍ നാലുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കപ്പല്‍ വിട്ടുനല്‍കുകയാണെങ്കില്‍ ഇറാന്റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപറോറ വിട്ടുനല്‍കാനുള്ള സാധ്യതയും തെളിയും. കപ്പല്‍ അധികം വൈകാതെ തന്നെ വിട്ടു കിട്ടുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here