Advertisement

ബ്രിട്ടണ്‍ പിടിച്ചെടുത്ത കപ്പല്‍ മോചിപ്പിക്കുമ്പോള്‍ ആശ്വസിക്കുന്നവരില്‍ കാസര്‍കോട്ടെ പ്രജിതിന്റെ കുടുംബവും…

August 15, 2019
Google News 0 minutes Read

ജൂലൈ നാലിന് ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസിലെ ജീവനക്കാരെ മോചിപ്പിക്കുമ്പോള്‍ ആശ്വസിക്കുന്നവരില്‍ കാസര്‍കോട്ടെ ഒരു കുടുംബവും. ഗ്രേസ് വണ്‍ കപ്പല്‍ ജീവനക്കാരനായ പ്രജിതിന്റെ കുടുംബമാണ് മോചന വാര്‍ത്തയില്‍ ആശ്വസിക്കുന്നത്. കപ്പലിലുള്ള മൂന്ന് മലയാളികളിലൊരാള്‍ കാസര്‍കോട് ഉദുമ സ്വദേശി പ്രജിത് ആയിരുന്നു.

തങ്ങളുടെ മകനുള്‍പ്പടെ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട ഇറാന്‍ കപ്പല്‍ ഗ്രേസ് വണിലെ ജീവനക്കാരെ ബ്രിട്ടണ്‍ മോചിപ്പിച്ച വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ഈ മാതാപിതാക്കള്‍ പറഞ്ഞറിയിക്കാനാകാത്ത വിധം സന്തോഷത്തിലാണ്. ജൂലൈ നാലിന് ഇറാന്റെ കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തപ്പോഴും കാസര്‍കോട് ഉദുമയിലെ ഈ മാതാപിതാക്കള്‍ക്കറിയില്ലായിരുന്നു തങ്ങളുടെ പൊന്നുമോന്‍ ആ പിടിച്ചെടുത്ത കപ്പലിലുണ്ടെന്ന്. പിന്നീട് വാര്‍ത്തകള്‍ പുറത്ത് വരുന്‌പോഴാണ് പ്രജിത് വീട്ടുകാരെ അറിയിക്കുന്നത് അതും കപ്പലില്‍ കുടുങ്ങിക്കിടക്കുന്നത് പറയാനല്ല, തനിക്കൊന്നുമില്ലെന്ന് ആശ്വസിപ്പിക്കാനായി മാത്രം.

അഞ്ച് വര്‍ഷമായി കപ്പല്‍ ജീവനക്കാരനായ പ്രജിത് നാല്മാസം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്. ബ്രിട്ടണ്‍ കസ്റ്റഡിയില്‍ വെച്ചപ്പോഴും പ്രജിത് വീട്ടുകാരെ വിളിച്ചിരുന്നു. ഏറ്റവുമൊടുവില്‍ നാല് ദിവസം മുമ്പാണ് വിളിച്ചത്. ചര്‍ച്ചയുണ്ടെന്നും മോചനമുണ്ടാകുമെന്നും പ്രജിത് വീട്ടുകാരെ അറിയിച്ചിരുന്നു. എന്ന് നാട്ടിലെത്തുമെന്നതിനെ സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ഏറ്റവുമടുത്ത ദിവസം തന്നെ നാട്ടിലെത്തുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here