മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന ചെയ്ത് സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുത്താല്‍ ചിത്രങ്ങള്‍ വരച്ചു നല്‍കും ഈ മിടുക്കി…

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് മുറവിളി കൂട്ടുന്നവരുള്ള ഇക്കാലത്ത് കാസര്‍ഗോഡ് ജില്ലയിലെ മഞ്ജി എന്ന ചിത്രകാരി, മാതൃകയാണ്. മൂന്ന് ദിവസം കൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് മഞ്ജി സമാഹരിച്ച് നല്‍കിയത് മുപ്പത്തയ്യായിരത്തില്‍പരം രൂപയാണ്.

അങ്ങനെയാണ് കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ പയന്തങ്ങാനം സ്വദേശിയായ മഞ്ജി ഫേസ്ബുക്കില്‍ ഇങ്ങനൊരു പോസ്റ്റിടുന്നത്. കൂടുതലൊന്നുമില്ല. ഒരു 100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന ചെയ്ത് സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുത്താല്‍ ചിത്രം വീട്ടിലെത്തും. മഞ്ജിയുടെ ഈ വാക്കുകള്‍ ആളുകള്‍ ഏറ്റെടുത്തു.

മൂന്നു ദിവസം കൊണ്ട് മഞ്ജി ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചത് മുപ്പത്തയ്യായിരത്തില്‍പരം രൂപയാണ്. കാലടി സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍ ശ്രീശങ്കരാചാര്യ ക്യാമ്പസില്‍ രണ്ടാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥിയിണ് മഞ്ജി. വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹപാഠികളില്‍ നിന്നും ലഭിക്കുന്ന പൂര്‍ണ പിന്തുണയാണ് ഈ മിടുക്കിയുടെ ഊര്‍ജ്ജം. അതിജീവനത്തിന്റെ കാലത്ത് അണ്ണാറക്കണ്ണനും തന്നാലാവുന്നത് ചെയ്യുകയാണ്. പുതുതലമുറയ്ക്ക് ഈ കാസര്‍ഗോഡുകാരി മഞ്ജി മാതൃകയാവുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊല്ലത്ത് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തുന്നത്
Top
More