അതിര്‍ത്തി കടന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്

അതിര്‍ത്തി കടന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ഉറി, രജോരി മേഖലയില്‍ വെച്ച് അതിര്‍ത്തി കടന്ന് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.
അതേസമയം വെടി വെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന പാക്കിസ്ഥാന്‍ വാദം ഇന്ത്യ തള്ളി. വൈകീട്ട് അഞ്ചരയോടെ നിയന്ത്രണ രേഖയില്‍ കൃഷ്ണ ഗാട്ടി സെക്ടറിലാണ് വെടിവെയ്പ്പുണ്ടായത്. സ്വാന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ തന്ത്ര പ്രധാന മേഖലകളില്‍ അതീവ സുരക്ഷ ഒരുക്കിയിരുന്നു. ഷാര്‍പ്പ് ഷൂട്ടര്‍ കമാന്‍ഡോകളെയും നിയമിച്ചിരുന്നു. ജമ്മുവില്‍ 370-ാം വകുപ്പ് റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ഇളവ് നല്‍കാതെയായിരുന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here