Advertisement

ഇന്ത്യയിലെ ആദ്യത്തെ സ്‌പേസ് മ്യൂസിയം ഹൈദരാബാദിൽ

August 15, 2019
Google News 0 minutes Read

ചാന്ദ്രയാൻ 2 ന്റെ വിജയകരമായ ദൗത്യത്തിനു ശേഷം പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രതാൽപര്യം വർധിപ്പിക്കാൻ ഇന്ത്യയിൽ ആദ്യത്തെ ബഹിരാകാശ മ്യൂസിയം ഒരുങ്ങുന്നു.

ഹൈദരാബാദിൽ നൗബദ് പഹടിലെ മ്യൂസിയത്തിൽ, ഐ.എസ്.ആർ.ഒ യും ബി.എം.ബിർളാ സയൻസ് സെന്ററും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുക. ബിർളാ സയൻസ് സെന്ററിന്റെ സയൻസ് മ്യൂസിയത്തിൽ നിന്നും 9000 സ്‌ക്വയർ ഫീറ്റ് സ്ഥലമാണ് സ്‌പേസ് മ്യൂസിയത്തിനായി ഉപയോഗിക്കുന്നത്. പദ്ധതിയിൽ, 65 തരത്തിലുള്ള ബഹിരാകാശ വാഹനങ്ങൾ, സാറ്റലൈറ്റുകൾ, റോക്കറ്റുകൾ എന്നിവ ഐ.എസ്.ആർ.ഒ അവതരിപ്പിക്കും.

ഇന്ത്യയുടെ വിക്ഷേപണ വാഹനങ്ങളായ എസ്.എൽ.വി മാർക്ക് 3, ജിഎസ്എൽവി മാർക്ക് 2, പിഎസ്എൽവി, ചാന്ദ്രയാൻ1, മാഴ്‌സ് ഓർബിറ്റർ, ആപ്പിൾ, ആര്യഭട്ട, ഭാസ്‌കര, രോഹിണി ആർഎസ്1 എന്നിവയും ഇന്റർനാഷനൽ സ്‌പേസ് സ്‌റ്റേഷന്റെ മാതൃകയും പ്രദർശിപ്പിക്കും. യുവാക്കൾക്കിടയിൽ ബഹിരാകാശ ശാസ്ത്രബോധത്തെക്കുറിച്ച് താൽപര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. ഇത് ശാസ്ത്രരംഗത്ത് രാജ്യത്തിന്റെ വികസനത്തിനു പാതയൊരുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here