പ്രസവവേദനയിൽ പുളയുന്ന യുവതിയെ അതിസാഹസികമായി ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രസവവേദനയിൽ പുളയുന്ന യുവതിയെ അതിസാഹസികമായി ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറാണ് ഇന്ന് സോഷ്യൽ മീഡിയയിലെ കയ്യടി നേടിയിരിക്കുന്നത്. മഴമൂലം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടന്ന ഗർഭിണിയെ ആശുപത്രിയിലെത്തിച്ചാണ് 34 കാരനായ മഹാരാഷ്ട്ര ദൊങ്ഗാർപട സ്വദേശി സാഗർ കാംലകാർ ഗാവഡ് മാതൃകയായത്.

മാഹാരാഷ്ട്രയിൽ കനത്തമഴമൂലം കഴിഞ്ഞ ദിവസം വിരാർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഏഴ് മാസം ഗർഭിണിയായ യുവതിക്ക് പെട്ടന്ന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹായത്തിനായി ഭർത്താവ് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. അപ്പോഴാണ് പശ്ചിമ റെയിൽവേ അനുവദിച്ച സ്ഥലത്ത് പാർക്ക് ചെയ്ത നിലയിൽ സാഗറിന്റെ ഓട്ടോ യുവാവ് കാണുന്നത്. സഹായമഭ്യർത്ഥിച്ച ഉടൻ തന്നെ മറ്റൊന്നും ആലോചിക്കാതെ ഓട്ടോറിക്ഷയുമായി യുവതിയുടെ അടുത്തേക്ക് പാഞ്ഞു.

Read Also : സൈന്യത്തെ മറികടന്ന് കഠിന പ്രസവ വേദനയിൽ യുവതി നടന്നത് 6 കിലോമീറ്റർ; കശ്മീരിന്റെ നോവായി ഇൻശ

അൽപ്പസമയത്തിനകം തന്നെ യുവതിയെ സഞ്ജീവനി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്ലാറ്റ്‌ഫോമിലൂടെ സാഗർ ഓട്ടോ ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം നല്ലൊരു കാര്യത്തിന് വേണ്ടിയാണെങ്കിൽ കൂടി നിയമം തെറ്റിച്ച സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്ലാറ്റ്‌ഫോമിൽ ഓട്ടോറിക്ഷ ഓടിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More