അയോധ്യാക്കേസില്‍ സുപ്രീംകോടതിയില്‍ വാദം ഇന്നും തുടരും

അയോധ്യാതര്‍ക്കഭൂമിക്കേസില്‍ പ്രധാനകക്ഷികളില്‍ ഒന്നായ രാം ലല്ലയുടെ വാദം സുപ്രീംകോടതിയില്‍ ഇന്നും(16.08) തുടരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
More read: അയോധ്യാ ഭൂമിത്തർക്കം ഇന്ന് സുപ്രീംകോടതി പരിഗണിക്കും
രാമജന്മഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി അംഗീകരിക്കാനാകില്ലെന്നും തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം വേണമെന്നുമാണ് രാം ലല്ലയ്ക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സിഎസ് വൈദ്യനാഥന്റെ നിലപാട്. തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ലക്കുമായാണ് ഹൈക്കോടതി വിഭജിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News