Advertisement

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്; സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി

August 16, 2019
Google News 1 minute Read

ആലപ്പുഴ, ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്. സിപിഐഎം കുറുപ്പുകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനാണ് പിരിവ് നടത്തിയത്. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടി വാടക ഇനത്തിലാണ് പിരിവ് നടത്തിയത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യവക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഇതിനും ക്യാമ്പിലുള്ളവരില്‍ നിന്ന് പണം ഓമനക്കുട്ടന്‍ പിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ അറിവോടെയാണ് പണപ്പിരിവ് നടത്തുന്നതെന്നാണ് ഓമനക്കുട്ടന്‍ വിശദീകരിക്കുന്നത്. ഇക്കാര്യത്തില്‍ ക്യാമ്പിലുള്ളവര്‍ക്ക് എതിര്‍പ്പില്ലാ എന്നും പറയുന്നു.  മുന്നുറിലധികം പ്രളയബാധിതരുള്ള കണ്ണികാട് അംബേദ്കര്‍ കമ്മയൂണിറ്റി ഹാളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പിലേക്ക് ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ ചേര്‍ത്തല സിവില്‍ സപ്ലൈസില്‍ നിന്നാണ് ലഭിക്കുന്നത്. വില്ലേജ് അധികൃതര്‍ സാധനങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കാത്തതിനെതുടര്‍ന്ന് പണപ്പിരിവ് നടത്തി ക്യാമ്പിലേക്ക് എത്തിക്കുന്നതും ഗ്യാസ് അടക്കമുള്ള സാധനങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കുന്നതിനാണ് പണപ്പിരിവ് നടത്തുന്നതെന്നാണ് വിശദീകരണം.

എന്നാല്‍ ഓമനക്കുട്ടനേയോ മറ്റു പ്രാദേശിക നേതാക്കളെയോ ഇക്കാര്യങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നില്ല. വില്ലേജ് കൃത്യമായി ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നാണ് ചേര്‍ത്തല തഹസില്‍ ദാര്‍ പറയുന്നത്.  ഓമനക്കുട്ടനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും ഇതിനായി ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കുമെന്നും തഹസില്‍ദാര്‍ പറയുന്നു.

വിഷയം വിവാദമായതോടെ പണപ്പിരിവ് നടത്തിയതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഓമനക്കുട്ടന്‍ പറഞ്ഞു.  ഓമനക്കുട്ടന്‍ നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത പണം അധികൃകര്‍ ഇടപെട്ട് തിരികെ നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് സംബന്ധിച്ച് വിവാദം സിപിഎമ്മിനകത്തും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here