Advertisement

കാർബൺ മോണോക്സൈഡും കാബിനിലെ ചോർച്ചയും; എമിലിയാനോ സലയുടെ മരണത്തിൽ വീണ്ടും വിവാദം

August 16, 2019
Google News 0 minutes Read

അർജൻ്റൈൻ യുവ ഫുട്ബോൾ എമിലിയോ സലയുടെ മരണത്തിൽ വീണ്ടും വിവാദം. സലയുടെ മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നതാണ് വീണ്ടും വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. രക്തത്തിൽ കാർബൺ മോണോസ്കൈഡിന്റെ അളവ് വളരെ കൂടുതലായിരുന്നെന്നാണ് പരിശോധനാ റിപ്പോർട്ട്. കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോ​ഗ്ലബിനുമായി ചേർന്ന് കാർബോക്സിഹീമോ​ഗ്ലോബൻ ഉദ്പാദിപ്പിക്കും. രക്തത്തിൽ ഇതിന്റെ അളവ് 50 ശതമാനത്തിൽ അധികമാണെങ്കിൽ ഹൃദയാഘാമുൾപ്പെടെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സലയിൽ അത് 58 ശതമാനമുണ്ടായിരുന്നെന്നാണ് എയർ ആക്സിഡന്റ് ഇൻവസ്റ്റി​ഗേഷൻ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്

വിമാനങ്ങളിൽ സാധാരണ കാർബൺ മോണോക്സൈഡ് ഉദ്പാദിപ്പിക്കപ്പെടാറുണ്ട്. എന്നാൽ എക്സ്ഹോസ്റ്റ് സംവിധാനം വഴി ഇത് ഒഴിവാക്കുകയാണ് ചെയ്യുന്നത്. എക്സോസ്റ്റ് സംവിധാനം തകരാറിലായെങ്കിലോ കാബിനിൽ ചോർച്ചയുണ്ടെങ്കിലോ മാത്രമാണ് മോണോക്സൈഡ് പടരാനിടയുള്ളത്. സലയുടെ മരണത്തിൽ ഇത്തരം എന്തോ ഒന്ന് നടന്നിട്ടുണ്ടാവാമെന്നാണ് നിഗമനം.

വിമാനാപകടത്തിന് ശേഷം സലയുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. ഒപ്പമുണ്ടായിരുന്നു പൈലറ്റിനെ തിരച്ചിലിൽ കണ്ടെത്താനായില്ല. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ കാർബൺ മോണോക്സൈഡ് വലിയ അളവിൽ ശ്വസിച്ചതിനെത്തുടർന്ന് പൈലറ്റിനുണ്ടായ പ്രശ്നങ്ങളാണോ വിമാനാപകടത്തിൽ കലാശിച്ചതെന്നും സംശയങ്ങളുയരുന്നുണ്ട്

നേരത്തെ വിമാനത്തിൽ സഞ്ചരിക്കുന്നതിനിടെ പ്രശ്നങ്ങൾ തോന്നുന്നതായി സല സഹതാരങ്ങൾക്ക് സന്ദേശമയച്ചതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ ഈ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ തുടർ പരിശോധനകൾക്കുള്ള ആവശ്യം ഉയരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here