Advertisement

ഇന്‍സ്റ്റഗ്രാമിലെ വ്യാജ വാര്‍ത്തകളെ കണ്ടെത്താന്‍ ഫ്‌ളാഗിങ് ഫീച്ചറുമായി ഫേസ്ബുക്ക്

August 16, 2019
Google News 1 minute Read

പലപ്പോഴും വ്യാജ വാര്‍ത്തകള്‍ ഏറ്റവുമധികം പ്രചരിക്കപ്പെടാന്‍ സാധ്യതയുള്ള ഇടമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍. തെറ്റായ ഉള്ളടക്കങ്ങള്‍ നിറഞ്ഞ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും രാജ്യസുരക്ഷയെയും ജനവികാരത്തെയും വ്രണപ്പെടുത്തുന്നതിനു കാരണമാകാറുണ്ട്.

എന്നാല്‍,ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തള്‍ക്കു നേരെ പിടിമുറുക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഫ്‌ളാഗിങ് ഫീച്ചര്‍ സംവിധാനമാണ് ഇതിനായി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത്. അമേരിക്കയിലാണ് ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിക്കുക.

പലപ്പോഴും ഉള്ളടക്കം തെറ്റാണെന്ന് കണ്ടെത്തിയാലും ഓണ്‍ലൈന്‍ പ്ലാറ്റ് പോമുകളില്‍ നിന്നും ഇത്തരം വാര്‍ത്തകളെ നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഫ്‌ളാഗിങ് ഫീച്ചര്‍ സംവിധാനത്തിന് ഫേസ്ബുക്ക് രൂപം നല്‍കിയത്.

ഫ്‌ളാഗിങ് ഫീച്ചര്‍ വരുന്നതോടെ വ്യാജ വാര്‍ത്തകളുടെ ഉള്ളടക്കങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ വലതു ഭാഗത്ത് മുകളിലായുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക. ‘it’s inappropriate’ എന്നത് തിരഞ്ഞെടുത്ത് അതില്‍ ‘false information’ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ വ്യാജ വാര്‍ത്തകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ വികസനത്തിന് സഹായകമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here