കറാച്ചിയിലേക്കുള്ള താർ എക്സ്പ്രസ് ഇന്ത്യ റദ്ദാക്കി

രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും പാകിസ്താനിലെ കറാച്ചിയിലേക്കുള്ള താർ എക്സ്പ്രസ് ട്രെയിനിന്റെ സർവീസ് ഇന്ത്യ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ റദ്ദാക്കിയതായി നോർത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കറാച്ചിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഉണ്ടാകില്ലെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
Indian Railways: Thar Express train(Jodhpur to Karachi) stands cancelled till further orders pic.twitter.com/ZFeKwVaFqF
— ANI (@ANI) August 16, 2019
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാകിസ്താനുമായുള്ള നയതന്ത്രബന്ധം മോശമായിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജോധ്പൂരിലേക്കുള്ള ട്രെയിൻ സർവീസ് പാകിസ്താൻ നേരത്തെ നിർത്തിയിരുന്നു. ന്യൂഡൽഹിയിൽ നിന്നും ലാഹോർ വരെയും തിരിച്ചുമുള്ള സംഝോത എക്സ്പ്രസിന്റെ സർവീസും ഇന്ത്യയും പാകിസ്താനും നിർത്തിവെച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here