ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷനും വക്താവും പൊലീസ് കസ്റ്റഡിയിൽ

ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷനെയും വക്താവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാർത്താ സമ്മേളനം നടത്താനിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്. കശ്മീരിൽ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കുകയാണെന്ന് ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം വ്യക്തമാക്കിയതിനെ പിന്നാലെയാണ് പോലീസ് നടപടി
ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹമ്മദ് മിർ, വക്താവ് രവീന്ദ്ര ശർമ്മ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവരർ വാർത്താ സമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പാണ് പോലീസ’ കസ്റ്റഡിയിലെടുത്തത്. മുതിർന്ന പോലിസ് ഉദ്യോഗർക്ക് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് കൂട്ടികൊണ്ടു പോയതെന്നും ഇവർ വീട്ടുതടങ്കിലാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also : കശ്മീർ വിഷയം; യുഎൻ രക്ഷാസമിതി യോഗത്തിൽ പാകിസ്ഥാന് തിരിച്ചടി
ക്രമസമാധാന നില വിലയിരുത്തിയതിന ശേഷം നേതാക്കളെ വിട്ടയക്കുമെന്ന് ജമ്മു ചീഫ് സെക്രട്ടറി പറഞ്ഞതിനു ശേഷമാണ് പോലീസിന്റെ ഈ നടപടി. കശ്മീരിൽ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കുമെന്ന് ചീഫ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം ഇന്ന് അറിയിച്ചിരുന്നു.
അശാന്തി സൃഷ്ക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിച്ചു.22 ൽ 12 ജില്ലകളിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും അദ്ധേഹം പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here