ശ്രീനഗറിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി തനുശ്രീ ദത്ത

രാജ്യം ഉറ്റുനോക്കിയ ശ്രീനഗറിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ഒരു വനിതയാണ് . അതിര്‍ത്തി രക്ഷാസേനയിലെ അസിസ്റ്റന്റ് കമാന്റഡ് തനുശ്രീ ദത്തയുടെ നേതൃത്വത്തിലായിരുന്നു ഇത്തവണ പരേഡ്.
അര്‍ധ സൈനിക വിഭാഗങ്ങളുടേതടക്കം 11 കമ്പനി സുരക്ഷാ സേനകളാണ് ഷേര്‍-ഇ-കശ്മീര്‍ സ്റ്റേഡിയത്തില്‍ അണിനിരന്നത്. പരേഡിനെ തനുശ്രീദത്ത ലീഡ് ചെയ്തു. 370-ാം വകുപ്പ് പിന്‍വലിച്ച സാഹചര്യത്തില്‍ പരേഡിന് ഒരു വനിത തന്നെ നേതൃത്വം നല്‍കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് തനുശ്രീദത്തയ്ക്ക് നിയോഗമൊരുക്കിയത്.
രാജസ്ഥാനിലെ ബികാനിര്‍ സ്വദേശിനിയാണ് തനുശ്രീദത്ത. 4 വര്‍ഷമായി അതിര്‍ത്തിരക്ഷാസേനയില്‍ അസിസ്റ്റന്റ് കമാന്റര്‍ വഹിച്ചുവരികയാണ്. ജമ്മുകശ്മീരിലെ കാര്‍ഗിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനമേഖല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here