Advertisement

പ്രളയദുരിതം നേരിടാൻ കേരളത്തിന് കേന്ദ്ര പിന്തുണയുണ്ടെന്ന് വി.മുരളീധരൻ

August 16, 2019
Google News 0 minutes Read

പ്രളയദുരിതം നേരിടാൻ കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട സഹായം നൽകിയിട്ടുണ്ട്. ഇതിന് പുറമേ കഴിഞ്ഞ തവണ അനുവദിച്ച തുകയുമുണ്ട്. കഴിഞ്ഞ തവണ അനുവദിച്ച 3047 കോടിയിൽ പകുതിയോളം സംസ്ഥാനത്തിന്റെ കൈയ്യിലുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.പ്രളയദുരിതാശ്വാസത്തിന് വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി കേരളം സന്ദർശിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here