Advertisement

കർണാടകയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎൽഎ സ്വന്തമാക്കിയത് 10 കോടിയുടെ റോൾസ് റോയ്‌സ്

August 17, 2019
5 minutes Read

കർണാടകയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിമത എംഎൽഎ സ്വന്തമാക്കിയത് ഇന്ത്യയിലെ ഏറ്റവും വിലക്കൂടിയ ആഢംബര കാർ. കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യത കൽപിച്ച എംഎൽഎയായ എംടിബി നാഗരാജാണ് പത്ത് കോടിയുടെ റോൾസ് റോയ്‌സ് ഫാന്റം VIII സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ വിൽപനയ്ക്കുള്ളതിൽവച്ച് ഏറ്റവും വിലകൂടിയ കാറാണിത്.

പുതിയ വാഹനത്തിനൊപ്പമുള്ള നാഗരാജിന്റെ ചിത്രം കോൺഗ്രസ് നേതാവ് നിവേദിത് ആൽവയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ സംഭവം വിവാദമായി.


പുതിയ വാഹനത്തിലാണ് നാഗരാജ് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ സന്ദർശിച്ചതെന്നും റിപ്പോർട്ടുണ്ട്. ബിജെപിയിൽ ചേക്കേറിയതിന് പിന്നാലെ ഇത്രയും വിലമതിക്കുന്ന വാഹനം നാഗരാജ് സ്വന്തമാക്കിയത് കോടികൾ വാങ്ങിയതിന് തെളിവാണെന്നാണ് ഉയർന്നിരിക്കുന്ന വിമർശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top