ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ക്രൂരമായി മർദിച്ച് വയോധികൻ; കാഴ്ചക്കാരായി ജനം; വീഡിയോ

ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടിയെന്ന കാരണത്താൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദിച്ച് വയോധികൻ. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പെൺകുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പതിനേഴ് വയസുകാരിയായ പെൺകുട്ടിയെയാണ് എഴുപതുകാരനായ ലിംഗപ്പ ക്രൂരമായി മർദിച്ചത്. ആദ്യം കൈകൊണ്ടും തുടർന്ന് വടികൊണ്ടുമായിരുന്നു മർദനം. ഗ്രാമയോഗം ചേർന്നതിന് ശേഷമാണ് ക്രൂരത അരങ്ങേറിയത്. പെൺകുട്ടിയേയും യുവാവിനേയും വലിച്ചിഴച്ച് മർദിക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ ജനം കാഴ്ചക്കാരായി നിൽക്കുന്നത് വീഡിയോയിൽ കാണാം.
ഗ്രാമത്തിനും ഇവരുടെ കുടുംബങ്ങൾക്കും ചീത്തപ്പേര് കേൾപ്പിച്ചെന്ന കാരണത്താലാണ് കുട്ടിയെ മർദിച്ചത്. യുവാവും പെൺകുട്ടിയും ഒളിച്ചോടിയ വിവരം പെൺകുട്ടിയുടെ പിതാവാണ് ലിംഗപ്പയെ അറിയിച്ചത്. പത്ത് ദിവസത്തിന് ശേഷം പെൺകുട്ടി മടങ്ങിയെത്തിയപ്പോൾ ലിംഗപ്പ ഗ്രാമയോഗം വിളിച്ചു ചേർത്ത് മർദിക്കുകയായിരുന്നു.
https://www.youtube.com/watch?v=sbJi1mUZ0Ts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here