പ്രളയത്തിൽ മരണപെട്ട അബ്ദുൾ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മോഹൻലാൽ; അടിയന്തര സഹായമായി ഒരു ലക്ഷവും നൽകി

പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപെടുത്തുന്നതിനിടെ മരണപ്പെട്ട അബ്ദുൽ റസാഖിന്റെ കുടുംബത്തിന് മോഹൻലാലിന്റെ വിശ്വശാന്തിയുടെ സഹായഹസ്തം. അബ്ദുൾ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുത്തു.
വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു ഡയറക്ടർമാരും മോഹൻലാലിന്റെ നിർദേശപ്രകാരം ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെ അബ്ദുൽ റസാഖിന്റെ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്.
അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും റസാഖിന്റെ 11ആം കഌസ്സിലും 9 ആം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു. മോഹൻലാൽ റസാഖിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ചു സ്വാന്തനവുമേകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here