ജെഎന്‍യുന്റെ പേര് മാറ്റി നരേന്ദ്രമോദി യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി ഹാന്‍സ് രാജ് ഹാന്‍സ്

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ പേര് നരേന്ദ്ര മോദി യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി രംഗത്ത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എംപിയും ഗായകനുമായ ഹാന്‍സ് രാജ് ഹാന്‍സ് ആണ് ആവശ്യവുമായി രംഗത്തെത്തിയത്.
പൂര്‍വ്വികര്‍ ചെയ്ത തെറ്റുകളുടെ വില നല്‍കിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. ജെഎന്‍യുവിനെ എംഎന്‍യു എന്ന് പുനര്‍നാമകരണം ചെയ്യണം. മോദിജിയുടെ പേരില്‍ എന്തെങ്കിലും വേണം. കാശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ നടന്ന പരിപാടിക്കിടെയാണ് എംപി വിവാദ പരാമര്‍ശം നടത്തിയത്. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയെയും സംവാദത്തിനിടെ ഹാന്‍സ് രാജ് അഭിനന്ദിച്ചു.
1969ലാണ് ജെഎന്‍യു സ്ഥാപിക്കപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലയാണ്. 2017ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹാന്‍സ് രാജ് പത്മശ്രീ അവാര്‍ഡ് ജേതാവാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here