Advertisement

ജെഎൻയുവിന്റെ പേര് മാറ്റി എംഎൻയു (മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി) എന്നാക്കണമെന്ന് ബിജെപി എംപി

August 18, 2019
Google News 7 minutes Read

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിടണമെന്ന് ബിജെപി എം.പി ഹൻസ് രാജ് ഹൻസ്. ജെഎൻയു എന്ന പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി(എംഎൻയു) എന്നാക്കണമെന്ന് ഹൻസ് രാജ് ആവശ്യപ്പെട്ടു. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ജെഎൻയുവിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ബിജെപി എംപിയുടെ പ്രതികരണം.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി മുൻ ഭരണാധികാരികൾ ചെയ്ത തെറ്റിനെ തിരുത്തലാണെന്നും ഹൻസ് രാജ് അഭിപ്രായപ്പെട്ടു.കശ്മീർ വിഷയത്തിൽ പൂർവികർ ചെയ്ത തെറ്റുകൾ മോദി തിരുത്തുകയാണ് ചെയ്തത്. രാജ്യത്ത് മോദി ഏറെ മാറ്റങ്ങളുണ്ടാക്കി. മോദിയുടെ ഈ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ജെഎൻയു എന്ന പേര് മാറ്റി എംഎൻയു എന്നാക്കണമെന്നും ഹൻസ് രാജ് ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here