കാബൂളില്‍ വിവാഹ സ്ഥലത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിവാഹ സ്ഥലത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ താലിബാന്‍ ആണെന്നാണ് സൂചന.
വടക്കന്‍ കാബൂള്‍ നഗരത്തിലെ ഷാര്‍ഇദുബായ് എന്ന വിവാഹ മണ്ഡപത്തില്‍ പ്രാദേശിക സമയം രാത്രി 10.40നാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. നാനൂറ് പേര്‍ സന്നിഹിതരായിരുന്ന ഹാളില്‍ പുരുഷന്‍മാരുണ്ടായിരുന്ന ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനമുണ്ടായ ഉടനെ നിരവധി പേര്‍ ഹാളിന് പുറത്തേയ്ക്ക് ഓടി. പരുക്കേറ്റവരെ കാബൂളിലെ എമര്‍ജന്‍സി എന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിയാ മുസ്ലിം വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്.
അഫ്ഗാന്‍ ജനതയോടുള്ള വെല്ലുവിളിയാണ് ആക്രമണമെന്ന് പ്രസിഡന്റിന്റെ വക്താവ് സിദ്ദിഖ് സിദ്ദിഖി പറഞ്ഞു. വടക്കന്‍ കാബൂളില്‍ ഈ മാസമാദ്യം ഉണ്ടായ മറ്റൊരു ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ മൂന്ന് ചാവേറുകളാണ് അന്ന് സ്‌ഫോടനം നടത്തിയത്. അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് തുടര്‍ച്ചയായ സ്‌ഫോടനങ്ങളെന്നത് ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here