പുത്തുമലയിൽ ഉരുൾപൊട്ടലിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമുണ്ടായ പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന്റെ താഴെയുള്ള ഭാഗത്തായി സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപത്ത് നിന്നാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇനി 6 പേരെ കൂടി പുത്തുമലയിൽ കണ്ടെത്താനുണ്ട്.
ഉരുൾപൊട്ടലിനെ തുടർന്ന് ഒരാഴ്ചയിലേറെയായി പുത്തുമല മേഖലയിൽ മുടങ്ങിയിരുന്ന വൈദ്യുതി ബന്ധം ഇന്നലെ പുനസ്ഥാപിച്ചിരുന്നു. മുണ്ടക്കൈ, അപ്പമല, ചൂരൽമല, ഏലവയൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വൈദ്യുതി ബന്ധമാണ് ഇന്നലെ വൈകീട്ടോടെ പുനസ്ഥാപിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here