ക്യാമ്പുകളിലേക്ക് പഴകിയ വസ്ത്രങ്ങള്‍ എത്തിക്കുന്ന പ്രവണത ഇത്തവണയും; മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ ക്യാമ്പ് നടത്തിപ്പുകാര്‍

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഉപയോഗിച്ച് പഴകിയ കെട്ടുകണക്കിന് വസ്ത്രങ്ങള്‍ കൊടുത്ത് വിടുന്ന പ്രവണത ഇത്തവണയും. പഴകിയ അടിവസ്ത്രങ്ങള്‍ വരെ പലക്യാമ്പുകളിലും എത്തിയതായാണ് ക്യാമ്പിന്റെ ചുമതലയുളളവര്‍ പറയുന്നത്. വസ്ത്രം വാങ്ങാതിരിക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ക്യാമ്പ് നടത്തിപ്പുകാര്‍.
ഇത് വയനാട് ജില്ലയില്‍ ഏറ്റവും അതികം ദുരന്തബാധിതരുളള മേപ്പാടി ക്യാമ്പിലേക്ക് സഹായമനസ്‌ക്കതയുളള കുറേ പേര്‍ കൊടുത്തയച്ച വസ്ത്രങ്ങളാണ്. ഉപയോഗിച്ച് പഴകിയതും ഇനി ഉപയോഗിക്കാനാകാത്തതുമായ വസ്ത്രങ്ങളുമാണ് ഇവയത്രയും. പല ഭാഗങ്ങളില്‍ നിന്നായി ക്യാമ്പിലേക്ക് കൊടുത്തയച്ചവയാണ് ഇവയൊക്കെ.
പഴയ വസ്ത്രങ്ങള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചാല്‍ പിന്നെ ഫേസ്ബുക്ക് ലൈവും അനാവശ്യ പ്രചരണവും. ഉപയോഗിച്ച് പഴകിയ അടിവസ്ത്രങ്ങള്‍ വരെ പലരും ക്യാമ്പുകളിലെത്തിച്ചിട്ടുണ്ടെന്നാണ് ഇത് കൈകാര്യം ചെയ്തിരുന്ന അധ്യാപകര്‍ പറയുന്നത്. ക്യാമ്പുകളിലേക്ക് വസ്ത്രമെത്തിച്ചവരൊക്കെ ഇങ്ങനെയെന്നല്ല. പക്ഷേ ചിലരെങ്കിലും കാണിക്കുന്ന ഇത്തരം മോശം പ്രവണതകള്‍ സദുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടി മാനക്കേടാവുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here