Advertisement

അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

August 19, 2019
Google News 0 minutes Read

അരുണ്‍ ജെയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്  ജെയ്റ്റിലി കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ അടിയന്തര ഡയാലിസിസിന് വിധേയമാക്കി. കാര്‍ഡിയോന്യൂറോ വിഭാഗത്തിന്റെയും എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ ഹൃദ്രോഗ വിദഗ്ധ സംഘത്തിന്റെയും നിരീക്ഷണത്തിലാണ്.മുതിര്‍ന്ന ബി.ജെപി നേതാക്കള്‍ എയിംസിലെത്തി ജെയ്റ്റലിയെ സന്ദര്‍ശിച്ചു.ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഓഗസ്റ്റ് 9നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here