Advertisement

ഇന്ത്യൻ ഫുട്ബോളിനെപ്പറ്റി ബോളിവുഡ് സിനിമ ഒരുങ്ങുന്നു; നായിക കീർത്തി സുരേഷ്

August 19, 2019
Google News 5 minutes Read

ഇന്ത്യൻ ഫുട്ബോളിൻ്റെ സുവർണകാലം പറയുന്ന ബോളിവുഡ് സിനിമ അണിയറയിൽ ഒരുങ്ങുന്നു. 1951 മുതല്‍ 1962 വരെയുള്ള ഇന്ത്യൻ ഫുട്ബോളാണ് അഭ്രപാളിയിലെത്തുക. മൈതാൻ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും.

അജയ് ദേവ്ഗൺ നായകനായെത്തുന്ന ചിത്രത്തിൽ ഇക്കൊല്ലത്തെ ദേശീയ അവാർഡ് ജേതാവും മലയാളിയുമായ കീർത്തി സുരേഷാണ് നായിക. ഇക്കൊല്ലത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘ബധായ് ഹോ’യുടെ സംവിധായകന്‍ അമിത് രവീന്ദര്‍നാഥ് ശര്‍മ്മയാണ് സംവിധാനം. ബോണി കപൂര്‍, ആകാശ് ചൗള, അരുണവ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

1951 ഏഷ്യൻ ഗെയിംസിൽ കിരീടം ചൂടിയാണ് ഇന്ത്യയുടെ ഫുട്ബോൾ സുവർണ കാലം തുടങ്ങുന്നത്. ഏഷ്യൻ ഗെയിംസിൻ്റെ ആതിഥേയരായിരുന്ന ഇന്ത്യ പിന്നീട് ഉയരങ്ങളിലേക്കാണ് കുതിച്ചത്. തുടര്‍ന്ന് നടന്ന നാല് ചതുര്‍ രാഷ്ട്ര പരമ്പരകളില്‍ കിരീടം ചൂടിയ ഇന്ത്യ 1956 ഒളിംപിക്‌സില്‍ ഫുട്‌ബോളില്‍ നാലാമതുമെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here