Advertisement

അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പി.ചിദംബരത്തിന് സമൻസ്

August 19, 2019
Google News 0 minutes Read

അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് എൻഫോഴ്‌സ്‌മെന്റ് സമൻസയച്ചു. യുപിഎ ഭരണകാലത്ത്  വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നോട്ടീസ്. 2007 ൽ എയർ ഇന്ത്യക്ക് വേണ്ടി 70,000 കോടി രൂപ ചിലവിട്ട് 111 വിമാനങ്ങൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്നാണ് കേസ്.

ബോയിംഗിൽ നിന്നും എയർബസിൽ നിന്നുമാണ് 2007 ൽ ഇത്രയധികം വിമാനങ്ങൾ വാങ്ങിയത്. ഇടപാട് നടക്കുമ്പോൾ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് നടപടികളാരംഭിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here