ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്ത സംഭവത്തില്‍; യുവജന കമ്മീഷന്‍ ഇന്ന് തെളിവെടുപ്പിനെത്തും

ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്‌തെന്ന് ആരോപണമുയര്‍ന്ന പാമ്പാടി നെഹ്‌റു കോളേജില്‍ ഇന്ന് സംസ്ഥാന യുവജന കമ്മീഷന്‍ തെളിവെടുപ്പിനെത്തും.
യുവജന കമ്മീഷന്‍ അംഗം രാജേഷ്, കോഡിനേറ്റര്‍ അഡ്വ. എം രണ്‍ദീഷ് എന്നിവര്‍ കോളേജിലെത്തി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും മൊഴിയെടുക്കും. ഒന്നാം വര്‍ഷ എഞ്ചിനിയറിങ്ങ് ക്ലാസില്‍ അനുമതിയില്ലാതെ അതിക്രമിച്ച് കടന്ന് സ്വാഗത കാര്‍ഡ് വിതരണം ചെയ്‌തെന്നാണ് നെഹ്‌റു കോളേജ് മാനേജ് മെന്റിന്റെ വാദം.
എന്നാല്‍ സ്വാഗത കാര്‍ഡിലെ ജിഷ്ണുവിന്റെ ഫോട്ടോയാണ് പ്രശ്‌നമെന്ന് അധ്യാപകന്‍ തന്നെ സമ്മതിക്കുന്ന ശബ്ദരേഖ 24 പുറത്തുവിട്ടിരുന്നു. അതേ സമയം സസ്‌പെന്‍ഷനെതിരെ വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്‍പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുക. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കോളേജിലേക്ക് സ്വാഗതം ചെയ്ത് നല്‍കിയ കാര്‍ഡിലുള്ള ജിഷ്ണുവിന്റെ ചിത്രമാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here