ഡൽഹി താരം ചാംഗ്തെ നോർവേ ക്ലബ് വൈക്കിംഗ് എഫ്സിയിൽ

ഡെൽഹി ഡൈനാമോസിന്റെ താരം ലാലിയൻസുവാല ലാലിയൻസുവാല ചാംഗ്തെ ഇനി നോർവീജിയൻ ക്ലബായ വൈക്കിംഗ്സ് എഫ്സിയിൽ കളിക്കും. മുൻപ് രണ്ടു വട്ടം വൈകിംഗ് ട്രയൽസിൽ പങ്കെടുത്ത താരത്തെ ഇപ്പോൾ ക്ലബ് ഔദ്യോഗികമായി സൈൻ ചെയ്തിരിക്കുകയാണ്.
സൈനിംഗ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയ ചാംഗ്തെ വൈക്കിംഗുമായി ഒന്നര വർഷത്തെ കരാറിലാകും ഒപ്പുവെക്കുന്നത്. അവസാന രണ്ട് സീസണുകളിൽ ഡെൽഹി ഡൈനാമോസിന്റെ പ്രധാന താരമായരുന്നു 22കാരനായ ചാംഗ്തെ. തുടർന്ന് ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലും ചാംഗ്തെ കളിച്ചു.
സൈനിംഗ് നടന്നതോടെ നോർവേ ലീഗിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഇദ്ദേഹം മാറും. മുമ്പ് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവും നോർവെയിൽ കളിച്ചിട്ടുണ്ട്. നോർവേ ക്ലബായ സ്റ്റെബക്കിനൊപ്പം ആയിരുന്നു ഗുർപ്രീത് കളിച്ചത്.
വൈക്കിംഗുമായി കരാർ ഒപ്പുവെച്ചെങ്കിലും അടുത്ത ഐഎസ്എല്ലിലും ചാംഗ്തെ കളിക്കും. നോർവീജയൻ ലീഗ് വേഗം അവസാനിക്കുന്നതിനാൽ ലോൺ അടിസ്ഥാനത്തിൽ ജനുവരി മുതൽ ചാംഗ്തെയ്ക്ക് ഐഎസ്എല്ലിൽ കളിക്കാൻ സാധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here