അയോധ്യാ തര്‍ക്ക ഭൂമിക്കേസില്‍ രാം ലല്ലയുടെ വാദം സുപ്രീംകോടതിയില്‍ ഇന്നും തുടരും

അയോധ്യാതര്‍ക്കഭൂമിക്കേസില്‍ പ്രധാനകക്ഷികളില്‍ ഒന്നായ രാം ലല്ലയുടെ വാദം സുപ്രീംകോടതിയില്‍ ഇന്നും തുടരും. തര്‍ക്കഭൂമിക്കടിയില്‍ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന വാദത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞതവണ കോടതി നിര്‍ദേശിച്ചിരുന്നു. പുരാവസ്തു വകുപ്പ് പര്യവേക്ഷണം നടത്തിയപ്പോള്‍ ബി.സി രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച നിര്‍മിതിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് രാം ലല്ലയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ കോടതിയില്‍ വാദിച്ചിരുന്നു.
ഭൂമിക്കടിയില്‍ കണ്ടെത്തിയത് മതപരമായ നിര്‍മിതി ആയിരുന്നുവോ എന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദിച്ചു. കാലഘട്ടം അടക്കം കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആ നിര്‍മിതി രാമക്ഷേത്രം തന്നെയാകാനുള്ള സാധ്യതയ്ക്കാണ് മുന്‍തൂക്കം. ബുദ്ധ ക്ഷേത്രമായിക്കൂടെയെന്ന് ചോദ്യമുയര്‍ന്നെങ്കിലും രാംലല്ല നിഷേധിച്ചു. പുരാവസ്തു വകുപ്പിന്റെ പര്യവേക്ഷണത്തിനിടെ ശവക്കല്ലറ കണ്ടെത്തിയ കാര്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. രാമക്ഷേത്രത്തിന്റെ അവശിഷ്ടം തന്നെയാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
അയോധ്യയിലെ തര്‍ക്ക ഭൂമിയായ 2.77 ഏക്കര്‍ നിര്‍മ്മോഹി അഘാര, സുന്നി വഖഫ് ബോര്‍ഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവര്‍ക്ക് തുല്യമായി വീതിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിയാണ് കോടതി പുനപ്പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കോടതി സമതിയെ നിയോഗിച്ചത്. അയോധ്യയില്‍ തര്‍ക്ക ഭൂമിക്ക് പുറമെയുള്ള 67 ഏക്കറോളം വരുന്ന മിച്ച ഭൂമി രാമജന്മ ഭൂ മി ന്യാസിന് വിട്ട് കൊടുക്കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയും ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here