അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി; ഏഴ് പേർക്ക് പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട് അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.

എച്ച്എസ്ആർ ലേ ഔട്ടിൽ പതിനാലാം ക്രോസിലെ ഒരു ഹോട്ടലിന് മുൻവശത്താണ് അപകടം നടന്നത്. റോഡിൽ നിന്നും നടപ്പാതയിലേക്ക് പാഞ്ഞ് കയറിയ വാഹനം യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നടപ്പാതയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളും ഇടിച്ചിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവ സമയം ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More