വിൻഡീസിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി

വിൻഡീസ് പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഓദ്യോഗിക മെയിലിലേയ്ക്കാണ് ഇന്ത്യന്‍ ടീമിനെ ആക്രമിക്കുമെന്ന സന്ദേശം എത്തിയത്. സന്ദേശം ഭയപ്പെടുത്താനുള്ള ആരുടെയോ തന്ത്രം മാത്രമാണെന്നും ടീം സുരക്ഷിതരാണെന്നുമാണ് വിവരം.

സന്ദേശം ലഭിച്ചയുടൻ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത് ഐസിസിക്ക് ഫോര്‍വേഡ് ചെയ്തു. ബിസിസിഐയ്ക്കും ഈ മെയിലിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. സംഭവം അതീവ ഗൗരവമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളുമായി ബിസിസിഐ അധികൃതര്‍ സംസാരിച്ചു.

ഇപ്പോള്‍ ഇന്ത്യന്‍ ടീം ഉള്ള ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയുമായും ഇക്കാര്യം ചര്‍ച്ചചെയ്തതായും ടീമിന്റെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇ മെയില്‍ സന്ദേശത്തില്‍ ഏതെങ്കിലും തീവ്രവാദ സംഘടനയുടെ പേര് ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിനെതിരെ ആക്രമണമുണ്ടാകും എന്നാണ് സന്ദേശത്തില്‍ പറയുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More