Advertisement

ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു

August 20, 2019
Google News 0 minutes Read

ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ മരണം 80 കടന്നു. ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

എന്നാല്‍, ഹരിയാനയിലും പഞ്ചാബിലും മഴ മാറിയെങ്കിലും പ്രളയ ഭീഷിണിയില്‍ തന്നെയാണ്. ഉത്തരാഖണ്ഡിലേയും ഹിമാചല്‍പ്രദേശിലേയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മേഖല വിസ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത നാശം വിതച്ച ഉത്തരകാശി ജില്ലയിലും ആരാക്കോട്ടിലും ഹെലികോപ്റ്റര്‍ മുഖേന ഭക്ഷണവും എത്തിക്കുന്നുണ്ട്. മേഘ വിസ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഹിമാചലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് സ്ഥലത്ത് കുടുങ്ങിയ മുഴുവന്‍ വിനോദസഞ്ചാരികള രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഹരിയാനയിലും പഞ്ചാബിലും മഴ മാറിയെങ്കിലും വിവിധ മേഘലകളില്‍ പ്രളയ സാധ്യത ഇപ്പോഴും നില നില്‍ക്കുകയാണ്. പഞ്ചാബില്‍ പത്താന്‍ കോട്ട്, ലുധിയാന, റോപാര്‍ ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. യമുന നദിയില്‍ ജലനിരപ്പ് അപകടകരമാം വിധം വര്‍ധിച്ചെങ്കിലും ആശങ്ക വേണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാള്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് പതിനായിരത്തിലധികം ജനങ്ങളെയാണ് ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഇതിനോടകം മാറ്റി പാര്‍പ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here